Site iconSite icon Janayugom Online

മുനമ്പം നിവാസികള്‍ക്ക് എല്ലാ റവന്യൂ അവകാശങ്ങളും നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി കെ രാജന്‍

മുനമ്പം നിവാസികള്‍ക്ക് എല്ലാ റവന്യൂ അവകാശങ്ങളും നല്‍കണമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടെന്ന് മന്ത്രി കെ രാജന്‍ അഭിപ്രായപ്പെട്ടു.മുനമ്പം കമ്മീഷൻ റിപ്പോർട്ട് വരുന്നതോടുകൂടി പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.മുനമ്പത്ത് ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പം നിന്നത് ആരെന്ന് ജനങ്ങൾക്ക് മനസ്സിലാവും. സ്വീകരണം വാങ്ങിയും നുഴഞ്ഞുകയറിയും അല്ല മുനമ്പത്തെ പ്രശ്നം പരിഹരിക്കേണ്ടത്.

പ്രശ്നം ഉണ്ടായപ്പോൾ തന്നെ പരിഹരിക്കാൻ കൃത്യമായ ഇടപെടൽ സർക്കാർ നടത്തിയിരുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നതിനെ കുറിച്ച് കൂടി ബിജെപി നേതാക്കൾ മുനമ്പത്ത് പറയാൻ തയ്യാറാകണം എന്നും മന്ത്രി കൂട്ടിച്ചേർത്തു.ഗവർണർ പരമാധികാരി അല്ല. നിയമസഭയ്ക്ക് ഉള്ള അവകാശങ്ങൾ അംഗീകരിക്കപ്പെടണം. അനിശ്ചിതമായി നിയമസഭ പാസാക്കുന്ന ബില്ലുകൾ തടഞ്ഞു വെക്കുന്നത് ശരിയല്ല എന്നും മന്ത്രി പ്രതികരിച്ചു.

Exit mobile version