Site iconSite icon Janayugom Online

റിപ്പബ്ളിക് ദിനാഘോഷ പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കുഴഞ്ഞുവീണു; ആശുപത്രിയിലേക്ക് മാറ്റി

കണ്ണൂരില്‍ റിപ്പബ്ളിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കുഴഞ്ഞു വീണു. പ്രസംഗത്തിനു പിന്നാലെ മന്ത്രി കുഴഞ്ഞു വീഴുകയായിരുന്നു. 

ഉടൻ തന്നെ അദ്ദേഹത്തെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബോധരഹിതനായാണ് കുഴഞ്ഞുവീണതെങ്കിലും പിന്നീട് ആംബുലൻസിലേക്കെത്തിയപ്പോഴേക്കും അദ്ദേഹം സാധാരണനിലയിലായി.

Exit mobile version