Site iconSite icon Janayugom Online

തന്റെ കൈവശമുള്ള ശബരിമലയിലെ വാജിവാഹനം തിരികെ വാങ്ങണമെന്ന് തന്ത്രി കണ്ഠരര് രാജീവരര്

തന്റെ കൈവശമുള്ള ശബരിമലിയിലെ വാജിവാഹനം തിരികെ വാങ്ങണമെന്ന് തന്ത്രി കണ്ഠരര് രാജീവരര്. പഴക കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം തിരികെ നലാ‍കാമെന്ന് ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ക്കാണ് തന്ത്രി കത്ത് നല്‍കിയത്. ഒക്ടോബര്‍ 11നാണ് ഈ ആവശ്യം ഉന്നയിച്ച് കത്ത് നല്‍കിയത്.കൊടിമരം പുതുക്കിയപ്പോള്‍ പഴയ വാജിവാഹനം തന്ത്രിക്ക് കൈമാറിയിരുന്നു.

വിഷയത്തിൽ തന്ത്രിക്കെതിരെ ഒരു വിഭാഗം ഹൈന്ദവ സംഘടനകൾ പ്രതിഷേധത്തിന് ഒരുങ്ങുന്നതിടെയാണ് തീരുമാനം.വാജി വാഹന വിഷയം മുൻനിർത്തി അടുത്ത മാസം തന്ത്രിയുടെ വീട്ടിലേക്ക് ചില ഹൈന്ദവ സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് വാജി വാഹനം തിരിച്ചെടുക്കണമെന്ന് തന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

2017ല്‍ ആണ് പഴയ കോൺക്രീറ്റ് കൊടിമരം മാറ്റി പുതിയ കൊടിമരം സ്ഥാപിക്കുന്നത്. പിന്നീട് ആചാരപ്രകാരം വെള്ളിയിൽ തീർത്ത വാജിവാഹനം തന്ത്രിക്ക് കൈമാറുകയായിരുന്നു. അത് തന്റെ കൈവശമുണ്ടെന്ന് തന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതാണ് ഇപ്പോള്‍ തിരികെ എടുക്കാൻ തന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

Exit mobile version