Site iconSite icon Janayugom Online

സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം കര്‍ശനമായി നിയന്ത്രിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം കര്‍ശനമായി സര്‍ക്കാര്‍ നിയന്ത്രിക്കുമെന്ന് സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. സംസ്ഥാനത്ത് പ്രൈവറ്റ് ബസ്സുകളുടെ മത്സരയോട്ടം ഏറ്റുവുമധികം മരണങ്ങള്‍ ഉണ്ടാക്കുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.സര്‍ക്കാരിന്റെ എന്‍ഫോഴ്‌സ്‌മെന്റ് കൂടുതല്‍ ശക്തമാക്കുമെന്നും കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തൃശ്ശൂര്‍ ജില്ലകളിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം ഏറ്റവുമധികം മരണമുണ്ടാക്കുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടുവെന്നും മന്ത്രിനിയമസഭയില്‍ പറഞ്ഞു.

മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും സംയുക്തമായ ഇടപെടലില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കും. ജൂണ്‍ ഒന്നിന് മുന്‍പ് എല്ലാ സ്‌കൂള്‍ ബസ്സുകളും ഫിറ്റ്‌നസ് ടെസ്റ്റ് പൂര്‍ത്തിയാക്കണമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി.എല്ലാ സ്‌കൂള്‍ ബസ്സുകളുടെയും അകത്തും പുറത്തു ക്യാമറ വയ്ക്കണം. മെയ് മാസത്തില്‍ ഫിറ്റ്‌നസിന് വരുമ്പോള്‍ മൂന്നോ നാലോ ക്യാമറ സ്‌കൂള്‍ ബസ്സുകളില്‍ വച്ചിരിക്കണം എന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു.

കേരളത്തിലെ ഡ്രൈവിംഗ് സ്‌കൂളുകളുടെ വിജയശതമാനം 52% ആയി കുറഞ്ഞുവെന്നും നേരത്തെ 78% 80 ശതമാനം വന്നതാണ് ഇപ്പോള്‍ കുറഞ്ഞതെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.ക്വാളിറ്റി ഓഫ് എഡ്യൂക്കേഷന്‍ ആണ് മോട്ടോര്‍ വാഹന വകുപ്പ് ലക്ഷ്യമിടുന്നത്. നല്ല ഡ്രൈവിംഗ് സംസ്‌കാരം ഉണ്ടാക്കിയെടുക്കുകയാണ് വകുപ്പിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.ഡ്രൈവിംഗ് സ്‌കൂളുകളുടെ നിലവാരം ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നതെന്നും നേരത്തെ എങ്ങനെയെങ്കിലും H എടുക്കുക, തട്ടിക്കൂട്ടി 8 എടുക്കുക എന്ന രീതിയില്‍ മാറ്റമുണ്ടായി എന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ സഭയില്‍ പറഞ്ഞു 

Exit mobile version