Site iconSite icon Janayugom Online

മലയാളികളുടെ തൊഴിലുള്ള മികവാണ് കുടിയേറ്റത്തിന് കാരണമെന്ന് മന്ത്രി എം ബി രാജേഷ്

കേരളത്തില്‍ തൊഴിലവസരങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല ലോകത്തിലെ ഏറ്റവും മികച്ച ഏത് തൊഴിലവസരവും സ്വന്തമാക്കാന്‍ കഴിവുള്ളതുകൊണ്ടാണ് മലയാളികള്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നതെന്ന് തദ്ദേശസ്വയം ഭരണവകുപ്പമ മന്ത്രി എം ബി രാജേഷ്. ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല യോജന പദ്ധതിയിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി രാജേഷ് 

കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെയും തൊഴിൽ പരിശീലനത്തിന്റെയും മേന്മകൊണ്ടാണ് ഇത് സാധ്യമാകുന്നത്‌. ഇന്ത്യ സ്‌കിൽസ് റിപ്പോർട്ട് 2024 പ്രകാരം അഭ്യസ്തവിദ്യർ ജോലി ചെയ്യാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നാട് കേരളവും നഗരം തിരുവനന്തപുരവുമാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് നാടുവിട്ടത് പതിനേഴര ലക്ഷം പേരാണ്. ഇതിൽ കേരളത്തിൽനിന്നുള്ളവർ താരതമ്യേന കുറവാണെന്ന് പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ നൽകിയ മറുപടിയിൽനിന്ന് വ്യക്തമാകുന്നുവെന്നും മന്ത്രി പറഞ്ഞു.

ഗ്രാമീണ്‍ കൗശല യോജന പദ്ധതി പ്രകാരം തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കി ജോലി ലഭിച്ച 1000 പേര്‍ക്കുള്ള ഓഫര്‍ ലെറ്റര്‍ മന്ത്രി കൈമാറി. ജോലി ലഭിച്ച മൂവായിരത്തോളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു. 200പേരുടെ വിജയഗാഥ ഉള്‍പ്പെടുത്തിയ ദി ട്രെയിന്‍ ബ്ലോസേഴ്സ് എന്ന പുസ്തകം ഗ്രാമവികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറി കര്‍മസിംപ ഭൂട്ടിയ പ്രകാശിപ്പിച്ചു .കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു

Eng­lish Summary:
Min­is­ter M. B. Rajesh said that the rea­son for migra­tion is the employ­ment excel­lence of the Malayalees

You may also like this video:

Exit mobile version