Site iconSite icon Janayugom Online

മദ്യനിരോധനമല്ല, വര്‍ജ്ജനമാണ് സര്‍ക്കാര്‍ നയം മന്ത്രി എം ബി രാജേഷ്

സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ചത് പുതിയ തീരുമാനമല്ലെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നേരത്തെ തന്നെയുണ്ടായിരുന്ന സമയക്രമം സംസ്ഥാനത്തുടനീളം ഏകീകരിക്കുക മാത്രമാണ് ചെയ്തതെന്നും സംസ്ഥാന എക്സൈസ് മന്ത്രി എം ബി രാജേഷ്. അയൽ സംസ്ഥാനങ്ങളിലെ സമയക്രമവും ടൂറിസം മേഖലയുടെ താൽപ്പര്യങ്ങളും പരിഗണിച്ചാണ് ബാറുകൾ രാത്രി 12 മണി വരെ തുറക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.മദ്യനിരോധനമല്ല, മദ്യവർജ്ജനമാണ് സർക്കാരിന്റെ പ്രഖ്യാപിത നയം. 

മദ്യനിരോധനം ലോകത്ത് ഒരിടത്തും വിജയിച്ചിട്ടില്ലെന്നും, മന്ത്രി ഓർമ്മിപ്പിച്ചു. ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് അഞ്ച് ലക്ഷം രൂപ അധിക ലൈസൻസ് ഫീസ് അടച്ച് പുലർച്ചെ 3 മണി വരെ തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.സമയമാറ്റത്തിൽ പ്രതിപക്ഷം നേരത്തെ അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഈ കാര്യങ്ങൾ അവർക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. എന്നാൽ ഇപ്പോൾ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ മുതലെടുപ്പിനായാണ് പ്രതിപക്ഷം എതിർപ്പുമായി രംഗത്തുവരുന്നത്. വിനോദസഞ്ചാര മേഖലയെ സഹായിക്കാനാണ് 12 മണി വരെ സമയം നീട്ടിയതെന്നും ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക‑ടൂറിസം വികസനത്തിന് അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Exit mobile version