Site iconSite icon Janayugom Online

കള്ളുഷാപ്പുകള്‍ ആധുനിക വത്ക്കരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്

കള്ളുഷാപ്പുകള്‍ ആധുനിക വത്ക്കരിക്കും. കുടുംബസമേതം എത്താന്‍ കഴിയുന്ന രീതിയില്‍ ആയിരിക്കും ആധുനിക വത്ക്കരിക്കുക. സംസ്ഥാനത്തിന്റെ തനത് പാനീയമായി കള്ളിനെ മാറ്റും. വിനോദ സഞ്ചാര മേഖലയില്‍ ടോഡിപാര്‍ലര്‍ തുടങ്ങും. ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മുകളിലുള്ള ഹോട്ടലുകളിലാണ് അനുമതി നല്‍കുകയെന്നും സംസ്ഥാന എക് സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിപ്രായപ്പെട്ടു.തെട്ടടുത്ത കള്ള് ഷാപ്പില്‍ നിന്നും കള്ള് വാങ്ങാന്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. കള്ള് വ്യവസായത്തെ ആശ്രയിക്കുന്നവരുടെ ജീവിത നിലവാരം ഉയർത്തും.

വിനോദ സഞ്ചാര വ്യാവസായിക മേഖലകളിൽ ത്രീസ്റ്റാറുകൾക്ക് മുകളിൽ ഉള്ള ഹോട്ടലുകളിൽ ഡ്രൈ ഡേ ദിവസങ്ങളിൽ പ്രത്യേക പരിപാടികൾ ഉള്ള ദിവസം മദ്യം വിളമ്പാൻ അനുമതി. പ്രത്യേക അനുമതി ഇതിനായി വാങ്ങണം. 50000 രൂപ ഫീസായി അടക്കണം. ലക്ഷദ്വീപിലേക്ക് മദ്യം കയറ്റി അയക്കാൻ അനുമതി നൽകി.മദ്യ ഉപയോഗം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. എത്രയും പെട്ടെന്ന് നയം നടപ്പിലാക്കും. ജവാൻ മദ്യത്തിന്റെ ഉൽപാദനം വർദ്ധിപ്പിക്കും. മദ്യത്തെ വ്യവസായമായാണ് സർക്കാർ കാണുന്നത്. മദ്യത്തിന്റെ കയറ്റുമതിയാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു .

മദ്യനയത്തിന് ക്യാബിനറ്റ് അംഗീകാരം നൽകിയതായും അദ്ദേഹം പറഞ്ഞു. ഏറ്റവും ദീർഘസമയം എടുത്ത് പ്രഖ്യാപിച്ച മദ്യനയം ആണ് ഇത്. ഇതിനിടെ പല വിവാദങ്ങളും ഉണ്ടാക്കി. സർക്കാരിന്റെ മുൻവർഷത്തെ മദ്യനയത്തിന്റെ തുടർച്ചയാണ് ഈ മദ്യനയം. ലഹരിയോടുള്ള ആസക്തി കുറയ്ക്കുക എന്നതാണ് മദ്യനയത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ പ്രായോഗിക വശങ്ങൾ കൂടി കണക്കിലെടുക്കുന്നതാണ്.മയക്ക് മരുന്നും, രാസലഹരിയും വർധിക്കുന്നു. അത് തടയാനുള്ള ഇടപെടലും മദ്യ നയം മുന്നോട്ട് വെക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിളെ ലഹരി മുക്തമാക്കാൻ മദ്യ നയം ലക്ഷ്യമിടുന്നു. ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കും. സ്‌കൂളിന് പുറമെ ട്യൂഷ്യൻ സെന്ററുകളിലും പരിശോധന ശക്തമാക്കും. സ്കൂൾ പരിസരത്ത് പരിശോധന ശക്തമാക്കുമെന്നും എം ബി രാജേഷ് പറഞ്ഞു 

Min­is­ter M.B. Rajesh says tod­dy shops will be tak­en over

Exit mobile version