നിരായുധരായ പ്രതിപക്ഷത്തിന്റെ നാടകമാണ് നിയമസഭയില്‍ കാണുന്നതെന്ന് മന്ത്രി എം ബി രാജേഷ്. ശബരിമല സ്വര്‍മോഷണക്കേസില്‍ കുറ്റമറ്റ അന്വേഷണം ഇവിടെ നടക്കുകയാണ്. നിസാര വിഷയങ്ങള്‍ ഉയര്‍ത്തി സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് ശരിയല്ല എന്ന് ഹൈക്കോടതി പറഞ്ഞത് പ്രതിപക്ഷ നേതാവിനോടും ബിജെപി സംസ്ഥാന പ്രസിഡന്റിനോടുമാണെന്നും മന്ത്രി എം ബി രാജേഷ് ഓര്‍മ്മിപ്പിച്ചു.കേസില്‍ സ്വാഭാവിക ജാമ്യം ലഭിച്ചത് കൊണ്ട് ഒരു പ്രതിയും രക്ഷപ്പെടുകയില്ല എന്ന് പറയുന്നത് ദേവസ്വം ബെഞ്ചാണ്. അതിന് മുകളിലാണ് പ്രതിപക്ഷ നേതാവ് എന്നാണ് അദ്ദേഹം കരുതുന്നത്.
യഥാർത്ഥ പ്രതികൾ രക്ഷപ്പെട്ടു പോകണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം എന്നും അദ്ദേഹം പറഞ്ഞു.സ്വർണമോഷണക്കേസിൽ കോടതി മറ്റൊരു കാര്യം കൂടി പറഞ്ഞു. ധൃതിപിടിച്ച് കുറ്റപത്രം സമർപ്പിച്ചാൽ പ്രതികൾ രക്ഷപ്പെട്ടു പോകും. അതാണ് പ്രതിപക്ഷ നേതാവിന്റെയും പ്രതിപക്ഷത്തിന്റെയും ആവശ്യം.യഥാർത്ഥ പ്രതികളിലേക്ക് എത്തരുത് എന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. യഥാർത്ഥ പ്രതികളിലേക്ക് എത്തിയാൽ ഉണ്ണികൃഷ്ണൻ പോറ്റി പോയി കണ്ടവരെല്ലാം ഉൾപ്പെടും. അതാണ് ഇത്തരം കോപ്രായങ്ങൾ ഇവരെ സഭയിൽ കാണിക്കുന്നതിന് പ്രേരിപ്പിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
പോറ്റിയെ കേറ്റിയെ എന്ന പാടാൻ ഇനി നിങ്ങൾക്ക് ധൈര്യമുണ്ടോ എന്നും മന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു. പരലോകത്തും ഇഹലോകത്തും ഉള്ളവരാണ് പോറ്റിയെ കയറ്റിയത്. പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യം ആണ് എന്ന് പറഞ്ഞത് അക്ഷരം പ്രതി ശരിവയ്ക്കുന്നതാണ് ഈ സംഭവം വികാസങ്ങൾ മുഴുവനും. ഒരു അവിശ്വാസം പോലും ഈ സർക്കാരിനെതിരെ കൊണ്ടുവരാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. നിരാശരായ പ്രതിപക്ഷം, നിരായുദ്ധരായ പ്രതിപക്ഷം അത് തന്നെയാണ് ഇവിടെ കാണാൻ കഴിയുന്നത്. കേരളത്തിനെ കോർപ്പിടോ ചെയ്യുന്ന ക്യാപ്റ്റൻ പ്രതിപക്ഷ നേതാവാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

