തെരുവുനായ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയില്ലെന്ന് സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
തെരുവു നായ്ക്കളെ പിടിക്കാന്‍ നിലവിലെ നിയമം പര്യാപ്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരുവുനായുടെ വന്ധ്യംകരണത്തിന് തടസമായി നില്‍ക്കുന്നത് കേന്ദ്രസര്‍ക്കാരിന്‍റെ ചട്ടങ്ങളാണ്. നായ്ക്കളെ നിയന്ത്രിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.
ചട്ടങ്ങള്‍ മാറ്റാതെ ഫലപ്രദമായി തെരുവ് നായ വന്ധ്യകരണം നടക്കില്ല. കേന്ദ്ര ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും.ഈ വസ്തുത കണ്ണ് തുറന്നു കാണാനും ജനങ്ങളോട് പറയാനും മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്.2001ലെ കേന്ദ്ര സർക്കാർ ചട്ടം തന്നെ വന്ധ്യംകരണത്തെ ദുഷ്കരമാക്കുന്നതാണ്.2023ലെ പുതുക്കിയ ചട്ടം ഇക്കാര്യം അസാധ്യമാക്കി മാറ്റിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
English Summary:
Minister MB Rajesh said that it is the central policy to prevent the control of street dog
You may also like this video: