Site icon Janayugom Online

യുവാവിന്റെ വൃക്കമാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി കൈയിലെ സ്വര്‍ണ വളയൂരി നല്‍കി മന്ത്രി

യുവാവിന്റെ വൃക്കമാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി കൈയിലെ സ്വര്‍ണ വളയൂരി നല്‍കി മന്ത്രി ആര്‍ ബിന്ദു. ഇരിങ്ങാലക്കുട കരുവന്നൂരിലെ മൂര്‍ക്കനാട് ഒരു ഇരുപത്തിയേഴുകാരന്റെ വൃക്കമാറ്റിവയ്ക്കല്‍ ചികിത്സാ ധനസഹായ സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. മൂര്‍ക്കനാട് ഗ്രാമീണ വായനശാലയില്‍ വിവേക് എന്ന ചെറുപ്പക്കാരന് വേണ്ടിയുള്ള ചികിത്സാ സഹായസമിതിയുടെ രൂപീകരണ യോഗമായിരുന്നു നടന്നിരുന്നത്.

മന്ത്രിയുടെ മണ്ഡലത്തിലായിരുന്നു പരിപാടിയെന്നതിനാലാണ് അവധി ദിനത്തില്‍ എത്തിയത്. പ്രസംഗത്തിന് ശേഷം മടങ്ങാനൊരുങ്ങുമ്പോഴാണ് എല്ലാവരെയും അമ്പരപ്പിച്ച് മന്ത്രി ആര്‍ ബിന്ദു തന്റെ കയ്യിലെ വളയൂരി ചികിത്സാ ധനസഹായസമിതി ഭാരവാഹികളെ ഏല്‍പ്പിച്ചത്.

Eng­lish sum­ma­ry; Min­is­ter for High­er Edu­ca­tion and Social Jus­tice r bindu gave a gold ban­gle to the young man for his kid­ney trans­plant treatment

You may aslo like this video;

Exit mobile version