Site icon Janayugom Online

കേരളത്തിലെ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രി പൂര്‍ണ പിന്തുണ അറിയിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്

minister

ദേശീയ പാതയിലെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കേന്ദ്ര മന്ത്രി പൂര്‍ണ പിന്തുണ അറിയിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ വികസന പദ്ധതികള്‍ക്ക് കേന്ദ്രം പരിപൂര്‍ണ പിന്തുണ നല്‍കിയതായും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി മന്ത്രി മുഹമ്മദ് റിയാസ് കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. കേരളത്തിൻറെ ടൂറിസം സാധ്യതകളെ കുറിച്ച് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു എന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. മന്ത്രിമാർക്ക് ഒപ്പം എംപിമാരായ വി ശിവദാസൻ, ശ്രെയാംസ് കുമാർ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Eng­lish Sum­ma­ry: Min­is­ter Moham­mad Riyaz said that the Union Min­is­ter has giv­en his full sup­port to the devel­op­ment projects in Kerala

You may like this video also

Exit mobile version