Site iconSite icon Janayugom Online

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന കാര്യം ആലോചനയില്‍: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന കാര്യം ആലോചനയിലെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. അന്തിമ തീരുമാനം എല്ലാവരുമായി ചർച്ച ചെയ്ത ശേഷമെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.

വിമുക്തി സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഡീ-അഡിക്ഷൻ സെന്ററുകൾ ഫലപ്രദമായി മുന്നോട്ട് പോകുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഡീ-അഡിക്ഷൻ സെന്റർ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നു. കോഴിക്കോട്, എറണാകുളം ജില്ലകളിൽ ഉടൻ ആരംഭിക്കുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ സഭയിൽ പറഞ്ഞു.

ചെറുപ്പക്കാർക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും ലഹരി മരുന്ന് ഉപയോഗം വര്‍ധിക്കുന്നു. ലഹരി മരുന്ന് പ്രതികളെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യന്നുണ്ട്. കൃത്രിമം കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത കേസുകൾ കണ്ടെത്തുന്നു. സിനിമാ മേഖലയിൽ മാത്രമല്ല ഈ പ്രവണത കാണുന്നത്. പല മേഖലയിലെയും ബഹുമാന്യരായ ചിലർ ഇത്തരം കാര്യങ്ങളിൽ ബന്ധപ്പെടുന്നുവെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

eng­lish sum­ma­ry: Min­is­ter MV Govin­dan Mas­ter: Con­sul­ta­tion on low strength liquor pro­duc­tion in the state

you may also like this video

Exit mobile version