Site iconSite icon Janayugom Online

പശുത്തൊഴുത്തില്‍ കിടക്കുന്നതും, വൃത്തിയാക്കുന്നതും കാന്‍സര്‍ ഭേദമാകുന്ന പ്രസ്ഥാവനയുമായി യുപിയിലെ മന്ത്രി

പശുത്തൊഴുത്തില്‍ കുിടക്കുന്നതും, വൃത്തിയാക്കുന്നതും കാന്‍സര്‍ ഭേദമാകുമന്ന വിചിത്ര പ്രസ്താവനയുമായി ഉത്തര്‍പ്രദേശിലെ ബിജെപി മന്ത്രി സഞ്ജയ് സിങ് ഗാംഗ്വാര്‍. പശുവിന്റെ മുതുകില്‍ തലോടുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്നും പിലിഭിത്തിലെ പകാഡിയ നൗഗവാനിലെ ഗോശാല ഉദ്ഘാടനത്തിനിടെ മന്ത്രി പറഞ്ഞു.

രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ ദിവസത്തില്‍ രണ്ടുതവണ പശുവിന്റെ മുതുകില്‍ തലോടണം. ഇങ്ങനെ ചെയ്താല്‍ 10 ദിവസത്തിനുള്ളില്‍ മരുന്നിന്റെ അളവ് 20 മില്ലിഗ്രാമില്‍ നിന്ന് 10 മില്ലിഗ്രാമായി കുറയ്ക്കാമെന്നും മന്ത്രി പറഞ്ഞു. ചാണക വറളി കത്തിക്കുന്നത് കൊതുകുകളെ തുരത്താന്‍ സഹായിക്കുമെന്നും പശുവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളുടെ ഉപയോഗത്തിന് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പശുത്തൊഴുത്ത് വൃത്തിയാക്കുന്നതും അവിടെ കിടക്കുന്നതും അര്‍ബുദം ഭേദമാക്കും, ഈദിന് മുസ്ലിംകള്‍ പശുത്തൊഴുത്ത് സന്ദര്‍ശിക്കണം, ഈദിനുള്ള സേമിയ പായസം പശുവിന്റെ പാലുകൊണ്ട് ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.വയലുകളില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെക്കുറിച്ചുള്ള കര്‍ഷകരുടെ ആശങ്കകളില്‍ പശുക്കളോടുള്ള ബഹുമാനക്കുറവാണ് പ്രശ്നത്തിന് കാരണമെന്നും സഞ്ജയ് സിങ് ഗാംഗ്വാര്‍ പറഞ്ഞു.

Min­is­ter of UP claims that lying in a cow shed, clean­ing it cures cancer

Exit mobile version