Site iconSite icon Janayugom Online

മഹാകവി കുമാരനാശാൻ സ്മൃതി സമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു

PrasadPrasad

പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടന്ന മഹാകവി കുമാരനാശാൻ സ്മൃതി സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. എസ് ഹനീഫാ റാവുത്തറുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഡോ. ജോർജ് ഓണക്കൂർ ആശാൻ അനുസ്മരണ പ്രഭാഷണവും പുസ്തക പ്രകാശനവും നടത്തി. പ്രൊഫ. എം ചന്ദ്രബാബു, കുസുമം ആർ പുന്നപ്ര, എൻ അനന്തകൃഷ്ണൻ, ഡോ. ശ്രീകല,ഒ പി വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു. സുരേന്ദ്രൻ ചുനക്കര രചിച്ച അർബുദ മരത്തിലെ നന്മപ്പൂക്കൾ, കെ ആനന്ദൻ രചിച്ച പൂക്കൾ പോകുന്നിതാ പറന്നമ്മേ, വി ചന്ദ്രബാബു രചിച്ച ആശാൻ്റെ നളിനീ കാവ്യം, കെ കെ വാസു രചിച്ച 2+1 = 2 , ഉഷാകുമാരി അഞ്ചൽ രചിച്ച സ്വപ്നങ്ങൾ എന്നീ ഗ്രന്ഥങ്ങൾ പ്രകാശനം ചെയ്തു. ഉച്ചയ്ക്ക് 2 മണിക്ക് വിശ്വംഭരൻ രാജസൂയത്തിൻ്റെ അദ്ധ്യക്ഷതയിൽ എൻ. ശ്രീകല സാഹിത്യകാരസംഗമം ഉദ്ഘാടനം ചെയ്തു. പ്രമുഖ സാഹിത്യകാരൻമാർ പങ്കെടുത്തു.

Exit mobile version