Site iconSite icon Janayugom Online

സംസ്ഥാനത്ത് പ്രവൃത്തിമുഖ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കണമെന്ന് മന്ത്രി ആര്‍ ബിന്ദു

കേരളത്തില്‍ പ്രവൃത്തിമുഖ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കണമെന്ന് മന്ത്രി ഡോ.ആര്‍ ബിന്ദു പറഞു. മൈഗ്രേഷന്‍ കോണ്‍ക്ലേവിന്റെ ഭാഗമായി തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ചര്‍ച്ച്ഹാളില്‍ ഉന്നത വിദ്യാഭ്യാസത്തിന് പിന്തുണ എന്ന വിഷയത്തില്‍ നടന്ന സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൂടുതല്‍ ഭൗതിക പശ്ചാത്തലമൊരുക്കി മികച്ച പഠനത്തിനുള്ള സാഹചര്യം ഇവിടെ ഉണ്ടാക്കുകയാണ് ലക്ഷ്യം.പഠിച്ചിറങ്ങിയ വിദ്യാലയങ്ങളുടെ വികസന വഴികളിൽ പ്രവാസികൾ മികച്ച സംഭാവന നൽകണം.

അലുംമ്‌നി,പൗരപ്രമുഖർ,ജനപ്രതിനിധികൾ, എന്നിവരുമായി ചേർന്ന് പദ്ധതികൾ ആവിഷ്‌കരിക്കണം. തങ്ങളുടെ വൈദഗ്ധ്യവും മുൻ അനുഭവങ്ങളും അറിവും വിദ്യാർഥികളോട് പങ്കുവയ്‌ക്കാനുള്ള പ്ലാറ്റ്ഫോമുകൾ ഉണ്ടാകണം. ഗവേഷണാത്മകമായ പഠനത്തിനാണ് ഇനി കേരളം ഊന്നൽ നൽകുന്നത്. അന്തർദേശീയ നിലവാരത്തിലുള്ള ഹോസ്റ്റലുകൾ പണിയുകയാണ്. അടുത്ത അധ്യയന വർഷം ഡിഗ്രിയും പിജിയും ചേർത്ത് നാലുവർഷ ബിരുദാനന്തര കോഴ്സുകൾ ആരംഭിക്കും. മൂന്ന്‌ വർഷം കഴിഞ്ഞ് നിർത്തിയാൽ ഡിഗ്രി സർട്ടിഫിക്കറ്റും തുടർന്നാൽ ഓണേഴ്‌സ് ബിരുദവും നൽകും.സ്വകാര്യ സർവകലാശാല എന്ന ആശയം നടപ്പാക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്.

അതിന്റെ പ്രാഥമിക ചർച്ചകളിലൂടെ കടന്നുപോവുകയാണെന്നും മന്ത്രി പറഞ്ഞു. എംജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സാബു തോമസ്‌, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ സജി ഗോപിനാഥ്, ടെക്നിക്കൽ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. രാജശ്രീ, കേരള സർവകലാശാല ബയോ ഇൻഫോമാറ്റിക്സ് മുൻ തലവൻ ഡോ. അച്യുത് ശങ്കർ എന്നിവർ സംസാരിച്ചു.

Eng­lish Summary: 

Min­is­ter R. Bindu said that voca­tion­al edu­ca­tion should be giv­en impor­tance in the state

You may also like this video:

Exit mobile version