Site iconSite icon Janayugom Online

ബിന്ദുവിന്റെ കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ തുക കൈമാറും : മന്ത്രി ആര്‍ ബിന്ദു

കോട്ടയം മെഡിക്കല്‍ കോളജിലെ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വീട്ടിലെത്തി മന്ത്രി കുടുംബാംഗങ്ങളുമായി സംസാരിച്ചു. വീടിന്റെ നിര്‍മാണം ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ എന്‍എസ്എസ് യൂണിറ്റ് എടുത്തത് കുടുംബത്തെ നേരിട്ടറിയിച്ചെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.വീട് നിര്‍മാണത്തിനായി 12,80000 തുക സര്‍ക്കാര്‍ കൈമാറും.

എന്‍ എസ് എസിന്റെ സംസ്ഥാന കോര്‍ഡിനേറ്ററും എംജി യൂണിവേഴ്‌സിറ്റിയിലെ എന്‍ എസ് എസ് കോര്‍ഡിനേറ്ററും സി.കെ ആശഎംഎല്‍എയും ചേര്‍ന്ന് വീട് പണിയുടെ മേല്‍നോട്ടം നടത്തും.50 ദിവസത്തിനകം ജോലി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം കഴിഞ്ഞ 4 വര്‍ഷത്തിനിടയില്‍ ഉന്നത വിദ്യാഭാസ മേഖല മികച്ച നേട്ടം കൈ വരിച്ചെന്നും സര്‍വകലാശാലകളില്‍ കാവി വത്കരണത്തിനുള്ള ശ്രമമാണ് ഗവര്‍ണര്‍ നടത്തുന്നതെന്നും മന്ത്രി ആരോപിച്ചു. മുന്‍പത്തെ ഗവര്‍ണറെക്കാള്‍ കടുത്ത രീതിയിലാണ് ഇപ്പോഴത്തെ ഗവര്‍ണര്‍ പെരുമാറുന്നത്. ത്രിവര്‍ണ പതാകയ്ക്ക് പകരം കാവി പതാകയെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നു.സിന്‍ഡിക്കേറ്റിനെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും മന്ത്രി പറഞ്ഞു. 

Exit mobile version