Site iconSite icon Janayugom Online

മന്ത്രി ആര്‍ ബിന്ദുവിന്റെ പെഴ്സണല്‍ സെക്യൂരിറ്റീസ് ഓഫീസര്‍ പി സന്ദേശ് അന്തരിച്ചു

ഉന്നത വിദ്യാഭ്യാസ ‑സാമൂഹ്യ നീതി മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ പെഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍ പി വി സന്ദേശ് അന്തരിച്ചു.അദ്ദേഹത്തിന് 46 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖം മൂലമാണ് മരണം.തൃശൂര്‍ നെടുപുഴയിലെ വനിതാ പൊളിടെക്നിക്കിനടുത്താണ് താമസം.

മകനായും അനിയനായും ശിഷ്യനായും അംഗരക്ഷകനായും നിരുപാധിക സ്‌നേഹം പങ്കുവച്ച വ്യക്തിയാണ് സന്ദേശ് എന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം.പൊന്നേംമ്പാറ വീട്ടില്‍ പരേതനായ വേണുഗോപാലിന്റെയും സോമവതിയുടെയും മകനാണ് പി വി സന്ദേശ്. ഭാര്യ: ജീന എം വി. മക്കള്‍: ഋതുപര്‍ണ്ണ, ഋതിഞ്ജയ്. സഹോദരങ്ങള്‍: സജീവ് (കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്), പരേതനായ സനില്‍. സംസ്‌ക്കാരം തിങ്കളാഴ്ച വൈകീട്ട് നാലു മണിയ്ക്ക് നടക്കും.

Exit mobile version