Site iconSite icon Janayugom Online

എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മത്സ്യമാര്‍ക്കറ്റുകള്‍ തുടങ്ങുമെന്ന് മന്ത്രി സജി ചെറിയാന്‍

എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മത്സ്യ മാര്‍ക്കറ്റുകള്‍ തുടങ്ങുകയാണ് ലക്ഷ്യമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു, ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന മത്സ്യമാര്‍ക്കറ്റിന്‍റെ നിര്‍മാണോദ്ഘാടനം കൂടല്‍ മാര്‍ക്കറ്റില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി സജി ചെറിയാന്‍.

സംസ്ഥാനമൊട്ടാകെ കിഫ്ബി ധനസഹായത്തോടെ 65 ആധുനിക മത്സ്യമാർക്കറ്റുകൾ ആരംഭിക്കും. 51 മത്സ്യമാർക്കറ്റുകൾക്കായി 142 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. സംസ്ഥാനത്തെ മത്സ്യമാർക്കറ്റുകൾ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി കിഫ്ബിയിൽനിന്നും അനുവദിച്ച 1.78 കോടി രൂപ ചെലവിലാണ് മാർക്കറ്റ് ആധുനികനിലവാരത്തിലേക്കുയർത്തുന്നത്.

സംസ്ഥാന തീരദേശവികസന കോർപ്പറേഷനാണ് നിർമാണ ചുമതല. എട്ടു മാസമാണ് നിർമാണ കാലാവധി. 384.5 ച.മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന മത്സ്യമാർക്കറ്റ് കെട്ടിടത്തിൽ ഏഴ് മത്സ്യവിപണന സ്റ്റാളുകൾ, രണ്ട് ഇറച്ചി കടമുറികൾ, ആറ് കടമുറികൾ, പ്രിപ്പറേഷൻ മുറി, ഫ്രീസർ സൗകര്യം, ലേലഹാളുകൾ എന്നിവ സജ്ജീകരിക്കുമെന്നും മന്ത്രി സജി പറഞ്ഞു.അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു

Eng­lish Summary:
Min­is­ter Saji Cher­ian said fish mar­kets will be start­ed in all assem­bly constituencies

You may also like this video:

Exit mobile version