Site iconSite icon Janayugom Online

മത്സ്യത്തൊഴിലാളികള്‍ക്ക് മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് ആറു മാസത്തിനകം ധനസഹായം ലഭ്യമാക്കും; മന്ത്രി സജി ചെറിയാന്‍

മത്സ്യത്തൊഴിലാളികള്‍ക്ക് മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് ആറു മാസത്തിനകം ധനസഹായം ലഭ്യമാക്കുന്ന രീതിയിലേക്ക് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മാറ്റുമെന്ന് ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാന്‍.നിര്‍ദ്ദിഷ്ട സമയപരിധിയില്‍ ധനസഹായം ലഭ്യമാക്കുന്നതിന് ഫിഷറീസ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തും .അല്ലാത്തവ കാരണ സഹിതം മന്ത്രിയ്ക്ക് നേരിട്ട് സമര്‍പ്പിയ്ക്കണം. മന്ത്രി പരിശോധിച്ച്‌ നടപടിയെടുക്കും.

സംസ്ഥാനത്തുടനീളമുള്ള മത്സ്യത്തൊഴിലാളികള്‍ക്കുള്ള ധനസഹായ വിതരണം അന്തിമഘട്ടത്തിലെത്തിയതായി മന്ത്രി അറിയിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും വരക്കല്‍ ബീച്ചിനു സമീപമുള്ള സമുദ്ര കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2007 മുതല്‍ കെട്ടിക്കിടക്കുന്ന പരാതികള്‍ ഓരോന്നും പരിഹരിച്ചു വരികയാണ്. മത്സ്യത്തൊഴിലാളി മരിച്ച്‌ 10–15 വര്‍ഷം കഴിഞ്ഞിട്ടും കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാത്ത നിരവധി കേസുകള്‍ ഉണ്ടായിരുന്നു. പതിറ്റാണ്ടുകളായി മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായാണ് ഫിഷറീസ് വകുപ്പ് അദാലത്തുകള്‍ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ അപേക്ഷയും ആറു മാസത്തിനുള്ളില്‍ തീര്‍പ്പാക്കും.
eng­lish summary;Minister Saji Cher­ian state­ment about the finan­cial assis­tance of fishermen
you may also like this video;

Exit mobile version