Site iconSite icon Janayugom Online

സംസ്ഥാനത്തെ എല്ലാ പൊതുചന്തകളും ലോകോത്തര നിലവാരത്തില്‍ വികസിപ്പിക്കും മന്ത്രി സജി ചെറിയാന്‍

കേരളത്തിലെ എല്ലാ പൊതുചന്തകളും ലോകോത്തര നിലാവാരത്തില്‍ വികസിപ്പിക്കുമെന്ന് മന്ത്രി സജിചെറിയാന്‍ പറ‍ഞ്ഞു. കിഫ്ബി ഫണ്ടിൽ നിന്ന് 3.58 കോടി രൂപ ചെലവിട്ട് നവീകരണം നടത്തുന്ന കിളിമാനൂർ പുതിയകാവ് ചന്തയുടെ നവീകരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഒഎസ് അംബിക എംഎൽഎ അധ്യക്ഷയായി. 

എട്ടുമാസംകൊണ്ട് നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് എൻ സലിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി, ജില്ലാപ്പഞ്ചായത്തംഗം ജിജി ഗിരികൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് വി ഷീബ, ഫിഷറീസ് ജോയിൻറ് ഡയറക്ടർ ബേബി ഷീജ കോഹൂർ എന്നിവർ പ്രസംഗിച്ചു. 

Exit mobile version