Site iconSite icon Janayugom Online

ശുഭാനന്ദഗുരുദേവ പഠന കേന്ദ്രംസ്ഥാപിക്കുമെന്ന് മന്ത്രി സജിചെറിയാന്‍

ശുഭാനന്ദഗുരുദേവന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി സാംസ്കാരികവകുപ്പിന്റെ നേതൃത്വത്തിൽ ശുഭാനന്ദഗുരുദേവ പഠനകേന്ദ്രം സ്ഥാപിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെറുകോൽ ശുഭാനന്ദാശ്രത്തിലെ മുൻ മഠാധിപതി ഗുരുപ്രസാദ് ഗുരുദേവന്റെ 118-ാമത് പൂരാടം ജന്മനക്ഷത്ര മഹോത്സവത്തോടനുബന്ധിച്ചു നടന്ന ജന്മനക്ഷത്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ശ്രീശുഭാനന്ദാ ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദൻ അധ്യക്ഷനായി. 

ആശ്രമാധിപതി ദേവാനന്ദ ഗുരുദേവൻ അനുഗ്രഹപ്രഭാഷണം നടത്തി. സീറോ മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര ഭദ്രാസനാധിപൻ ഡോ ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആശീർവദിച്ചു. കേരള മുസ്‌ലിം യുവജന ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് എം മാങ്കാങ്കുഴി, പിഎംഎ.സലാം മുസ്‌ല്യാർ, സ്വാമി നിത്യാനന്ദൻ, വാർഡ് അംഗം ബിന്ദു പ്രദീപ്, സ്വാമി വിവേകാനന്ദൻ ട്രസ്റ്റ് ഉപദേശകസമിതി അംഗം രാമചന്ദ്രൻപിള്ള വള്ളികുന്നം എന്നിവർ സംസാരിച്ചു. 

Exit mobile version