Site iconSite icon Janayugom Online

സുരക്ഷിത മിത്രം കര്‍മ്മ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമെന്ന് മന്ത്രി വി ശിവന്‍ കുട്ടി

സുരക്ഷിക മിത്രം കര്‍മ്മ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ കണ്ടെത്താനും തടയാനുമാണ് പദ്ധതി. ഇതിനായി സ്ക്കൂളുകളില്‍ ഹൈല്‍പ്പ് ബോക്സ് സ്ഥാപിക്കുമെന്നും മന്ത്രി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.പ്രധാന അധ്യാപികയുടെ നിയന്ത്രണത്തില്‍ സ്‌കൂളുകളില്‍ ഹെല്‍പ് ബോക്‌സ് സ്ഥാപിക്കുമെന്നും എല്ലാ ആഴ്ചയും ഇത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ച് ചേര്‍ക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.വിദ്യാഭ്യാസമന്ത്രിയും പൊതു വിദ്യാഭ്യാസ ഡയറക്ടറും ഈ യോഗത്തില്‍ പങ്കെടുക്കും. കുട്ടികള്‍ പറയുന്ന പ്രശ്‌നങ്ങള്‍ ചില അധ്യാപകര്‍ രഹസ്യമായി വെക്കുന്നു. ഇനി അത്തരം സംഭവം ഉണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകും.അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനവും രക്ഷിതാക്കള്‍ക്ക് പ്രത്യേക ക്ലിനിക്കല്‍ ക്ലാസ്സും നല്‍കുമെന്നും മന്ത്രി അറിയിച്ചു. കുട്ടികളുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു 

Exit mobile version