കുട്ടികളുടെ നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഗുണമേന്മ വിദ്യാഭ്യാസമാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. പോക്സോ കേസിൽ പ്രതികളായ ഒമ്പത് അധ്യാപകരെ സംസ്ഥാനത്ത് പിരിച്ചുവിട്ടു. നമ്മളുടെ മക്കളെ ഉപദ്രവിക്കാൻ അനുവദിക്കില്ല. വിദ്യാഭ്യാസ വകുപ്പ് മക്കൾക്ക് ഒപ്പമുണ്ട്.
പൊലീസ് കൂടെയുണ്ടാകണം. മന്ത്രി പറഞ്ഞു. നവ കേരളത്തെ പുതിയ ഉയരത്തിലേക്ക് നയിക്കാൻ പൊതുജനവും സർക്കാരിനൊപ്പം കൈകോർത്തു. കേരളത്തിന്റെ കുതിപ്പ് ലോകം വരെ എത്തി. ആഗോള വിനോദ സഞ്ചാര കേന്ദ്രമായി കേരളം മാറിയതായി മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.സർക്കാരിന്റെ മുഖം ജനങ്ങൾ നോക്കി കാണുന്നത് പോലീസിലൂടെയാണെന്ന് മന്ത്രി വി ശിവൻകുട്ടി.
പൊലീസിനോട് ഇണങ്ങിയും പിണങ്ങിയും രാഷ്ട്രീയ പ്രവർത്തനം നടത്തിയ വ്യക്തിയാണ് താൻ. പൊലീസ് സംവിധാനം ഒരു ഗവൺമെന്റിന്റെ മുഖമുദ്രയാണെന്നും ചില സംഭവങ്ങൾ ഒഴിച്ചുനിർത്തിയാൽ പൊലീസിന്റെ പ്രവർത്തനം മികച്ചതാണെന്നും മന്ത്രി പറഞ്ഞു. പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

