Site icon Janayugom Online

അസംബ്ലിക്കിടെ വിദ്യാര്‍ത്ഥിയുടെ മുടിമുറിപ്പിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

സ്കൂള്‍ അസംബ്ലിയില്‍വച്ച് വിദ്യാര്‍ത്ഥിയുടെ മുടി മുറിപ്പിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വി ശിവന്‍കുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംഭവം ഞെട്ടിക്കുന്നതും കേരളത്തിന്റെ രാഷ്ട്രീയ – സാംസ്‌കാരിക അന്തരീക്ഷത്തിന് ഒട്ടും യോജിക്കാത്തതും ആണെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. പോലീസ് ഇക്കാര്യത്തില്‍ ശക്തമായ നിയമ നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി നിര്‍ദ്ദേശിച്ചു.

സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ചിറ്റാരിക്കാൽ എസ്എച്ച്ഒ, കാസർഗോഡ് ഡി ഡി എന്നിവരോട് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. കോട്ടമല എം ജി എം എയുപി സ്കൂളിൽ ഈ മാസം 19ന് നടന്ന സംഭവത്തിൽ പ്രധാനധ്യാപകയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
സ്കൂൾ അസംബ്ലിയിൽ വെച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ആൺകുട്ടിയുടെ മുടി അധ്യാപിക പരസ്യമായി മുറിക്കുകയായിരുന്നു. സംഭവത്തിന് ശേഷം നാണക്കേടും കളിയാക്കലും ഭയന്ന് കുട്ടി സ്കൂളിൽ പോയില്ല. ചിറ്റാരിക്കാൽ പൊലീസാണ് പ്രധാനധ്യാപിക ഷേർളി ജോസഫിനെതിരെ കേസെടുത്തത്.

Eng­lish Sum­ma­ry: Min­is­ter V Sivankut­ty to inves­ti­gate and sub­mit a report on the stu­den­t’s hair­cut inci­dent dur­ing the assembly

You may also like this video

Exit mobile version