Site iconSite icon Janayugom Online

മന്ത്രി വീണാ ജോർജ് ആശുപത്രിവിട്ടു; പരിപാടികള്‍ മാറ്റി

റെയിൽവെ സ്റ്റേഷനിൽ കെഎസ്‌യു ആക്രമണത്തില്‍ പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിവിട്ടു. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് മന്ത്രി ഡിസ്ചാർജ് ആവശ്യപ്പെടുകയായിരുന്നു.
ഔദ്യോഗിക വാഹനത്തിൽ വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് മന്ത്രി കണ്ണൂരിൽ നിന്ന് തിരിച്ചത്. തുടർചികിത്സ തിരുവനന്തപുരത്ത് ആയിരിക്കും. നാല് ദിവസം പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. പത്തനംതിട്ടയിലെ വീട്ടിലാണ് മന്ത്രി വിശ്രമത്തിലുള്ളത്. അതേസമയം മാര്‍ച്ച് രണ്ട് വരെയുള്ള മന്ത്രിയുടെ പരിപാടികള്‍ മാറ്റിവച്ചതായി മന്ത്രിയുടെ ഓഫിസ് അറിയിച്ചു. 

Exit mobile version