Site icon Janayugom Online

പകര്‍ച്ച വ്യാധി വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്

പകര്‍ച്ച വ്യാധി വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ്ജ്. ഇടപെടലിലൂടെ മഞ്ഞപ്പിത്ത വ്യാപനം തടയ.തടയാനായെന്നും മലപ്പുറം ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ച് ആരും ചികിത്സയിലില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

ടി വി ഇബ്രാഹിം എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി.പകർച്ചവ്യാധികളുടെ വ്യാപനത്തിന് ഉയർന്ന സാധ്യതയുള്ള ഇടമാണ് കേരളം. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ജാഗ്രത പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. ജാഗ്രത കലണ്ടർ പ്രകാരമുള്ള പ്രവർത്തനം ഈ വർഷം തുടക്കം തന്നെ ചെയ്തിരുന്നു. 

പകർച്ചവ്യാധി വ്യാപനത്തിന്റെ തോത് വിലയിരുത്തി തുടർപ്രവർത്തനങ്ങൾ നടത്തിവരികയാണ്.എല്ലാ മാസവും മന്ത്രിതലത്തിൽ പകർച്ചവ്യാധി വ്യാപനം വിലയിരുത്തുന്നുണ്ട്. ദ്രുത കർമ്മ സേനയുടെ പ്രവർത്തനം സംസ്ഥാനത്ത് കൃത്യമായി നടന്നുവരുന്നുണ്ട്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കുന്നു.ഡെങ്കിപ്പനി വ്യാപനവും എലിപ്പനി വ്യാപനവും പിടിച്ചുനിർത്തുന്നതിന് സാധിച്ചു. കൊതുക് നശീകരണ പ്രവർത്തനങ്ങൾ തുടർന്ന് വരുന്നു. പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മനുഷ്യരിലേക്ക് പകരാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു 

Eng­lish Summary:
Min­is­ter Veena George has said that pre­ven­tion activ­i­ties have been inten­si­fied in the state to pre­vent the spread of infec­tious diseases

You may also like this video:

Exit mobile version