Site iconSite icon Janayugom Online

കേസോട്ടോ രൂപീകരിച്ചത് രണ്ടാമത് വന്ന എല്‍ഡിഎഫ് സര്‍ക്കാരെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്

കേസോട്ടോ രൂപീകരിച്ചത് രണ്ടാമത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് സഭയില്‍ പറഞ്ഞു. 49 അവയവദാന കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളതെന്നും മന്ത്രി നി.യമസഭയില്‍ ചോദ്യോത്തര വേളയില്‍ പറഞ്ഞു. സംസ്ഥാനത്ത് അവയവദാനത്തിന് പ്രത്യേക രജിസ്റ്റര്‍ ഉണ്ട്. 

കേസോട്ടാ സമയബന്ധിതമായി ഓഡിറ്റും നടത്താറുണ്ട്. മരണാനന്തര അവയവദാനവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നു. മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നത് ഒരു കമ്മിറ്റിയാണ് പ്രത്യേക മാനദണ്ഡം അനുസരിച്ചാണ് മസ്തിഷകമരണം സ്ഥിരീകരിക്കുന്നത് .മരണാനന്തര അവയവദാനം നിരുത്സാഹപ്പെടുത്തുന്ന സാഹചര്യമുണ്ട്. അവയവദാനത്തിൽ 10 ശതമാനത്തിൽ താഴെ മാത്രമാണ് മരണാനന്തര അവയവദാനം നടക്കുന്നത്. ശക്തമായ നിയമപരമായ നിരീക്ഷണവും ഈ മേഖലയിൽ കേസോട്ടോ മുഖേന നടത്തുന്നു.

മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് പ്രത്യേക ചട്ടങ്ങൾ നിലവിലുണ്ട്. മുഴുവൻ നടപടികളും വീഡിയോ റെക്കോർഡിങ് ചെയ്യും.നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേസോട്ടോ രൂപീകരിച്ചിരിക്കുന്നത്. ഓരോ ആശുപത്രിയിലും നടക്കുന്ന അവയവദാനത്തിന്റെ കണക്ക് അപ്പോൾ തന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. അവയവദാനത്തിൽ ഔദ്യോഗികമായി ഒരു പരാതി കേസോട്ടോയ്ക്ക് മുന്നിൽ എത്തിയിട്ടില്ല. മനുഷ്യ കടത്തിൽ പൊലീസ് തന്നെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് മന്ത്രി വീണ പറഞ്ഞു.

Eng­lish Summary:
Min­is­ter Veena George said that Keso­to was formed by the sec­ond LDF government

You may also like this video:

Exit mobile version