Site iconSite icon Janayugom Online

ആശമാര്‍ക്കായി കേന്ദ്രം നല്‍കേണ്ട 100 കോടിയില്‍ ഒരു രൂപ പോലും നല്‍കിയില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്

ആശാ വര്‍ക്കേഴ്സിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്രം നല്‍കേണ്ട 100 കോടി രൂപയില്‍ ഒരു രൂപ പോലും നല്‍കിയില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.ആശാവര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്ന സംസ്ഥാനം കേരളമായിട്ടും ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളാണ് നല്‍കുന്നതെന്നും മന്ത്രി വീണ പറഞ്ഞു. ആശാവര്‍ക്കര്‍മാരെ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അവര്‍ അഭിപ്രായപ്പെട്ടു . 

സഭയില്‍ കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരിയുടെ ശ്രദ്ധ ക്ഷണിക്കലിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്,കേരളത്തില്‍ 90% ആശാവര്‍ക്കര്‍മാര്‍ക്കും 10000 മുതല്‍ 13500 രൂപ വരെ ഒരു മാസം ലഭിക്കുന്നുണ്ട്. 14000 രൂപ വരെ പ്രതിമാസം വാങ്ങുന്ന ആശ വര്‍ക്കര്‍മാര്‍ സംസ്ഥാനത്തുണ്ട്. 60% കേന്ദ്ര സര്‍ക്കാരും 40% സംസ്ഥാനവുമാണ് നല്‍കേണ്ടത്. എന്നാല്‍കഴിഞ്ഞ സാമ്പത്തിക നല്‍കേണ്ട 100 കൊടി രൂപയില്‍ ഒരു രൂപപോലും കേന്ദ്രം നല്‍കിയിട്ടില്ല. മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗത്തില്‍ വിളിച്ച എം പി മാരുടെ യോഗത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആവശ്യപെട്ടിരുന്നുവെന്നും മന്ത്രി സഭയെ അറിയിച്ചു. വീണ്ടും കേന്ദ്രത്തെ സംസ്ഥാനം സമീപിക്കുമെന്നും, എംപിമാരുടെ സമ്മര്‍ദ്ദം കൂടി ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. 

Exit mobile version