കേരളത്തിന്റെ ആരോഗ്യ സംവിധാനത്തെ അടിച്ചാക്ഷേപിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് നിയമസഭയില്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളെക്കാള്‍ ചെലവ് കുറവ് പുത്താണെന്ന് പറയുന്നുവെന്നുൂം ആരെ സഹായിക്കാനാണ് ഈ ശ്രമം എന്നും മന്ത്രി വീണ പ്രതിപക്ഷത്തോട് ചോദിച്ചു. കേരളത്തിലെ ഇങ്ങനെ ആക്കിയതില്‍ നിരവധി പേരുടെ പ്രയത്‌നം ഉണ്ട്. നിപ ബാധിച്ച സിസ്റ്റര്‍ ലിനി അടക്കം നിരവധി ആരോഗ്യ പ്രവര്‍ത്തകരുടെ പ്രയത്‌നമുണ്ടെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് കാലത്ത് ശിശുമരണ നിരക്ക് 12 ആയിരുന്നു. എന്നാല്‍ അത് അഞ്ചിലേക്ക് എത്തിക്കാന്‍ ഇന്ന് കഴിഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ക്രെഡിറ്റ് നിങ്ങള്‍ എടുക്കേണ്ടെന്ന് ഇന്ന് പ്രതിപക്ഷനേതാവ് പറയുന്നു. എന്തൊക്കെ ആക്ഷേപങ്ങളാണ് സര്‍ക്കാരിനെതിരെ ഉന്നയിച്ചിട്ടുള്ളതെന്ന് ചോദിച്ച മന്ത്രി ഈ സഭയില്‍ പോലും പിപിഇ കിറ്റ് ആരോപണം ഉന്നയിച്ചില്ലേ എന്നും കൂട്ടിച്ചേര്‍ത്തു.പ്രതിപക്ഷമാണ് യഥാര്‍ത്ഥത്തില്‍ ഇരുട്ടില്‍ തപ്പുന്നത്. 70 ശതമാനത്തില്‍ കൂടുതല്‍ മരണനിരക്കുള്ള നിപ്പയെ 33 ശതമാനത്തില്‍ പിടിച്ചു കെട്ടാന്‍ നമുക്ക് കഴിഞ്ഞില്ലേ ? എത്ര രോഗികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നമുക്ക് കഴിഞ്ഞു എന്നും മന്ത്രി പറഞ്ഞു.ചികിത്സയിലും മെഡിക്കല്‍ വിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യപ്രവര്‍ത്തനത്തിലും മികച്ച പ്രകടനമാണ് ആരോഗ്യരംഗം കാഴ്ചവെക്കുന്നത്. മെഡിക്കല്‍ ഉപകരണങ്ങള്‍ കൃത്യമായി നല്‍കുന്നു. 9 വര്‍ഷത്തിനു മുമ്പ് ജില്ലാ ആശുപത്രികളില്‍ കാത്ത് ലാബ് ഉണ്ടായിരുന്നില്ല.
ഇന്ന് 13 ജില്ലാ ആശുപത്രികളില്‍ കാത്ത് ലാബ് ഉണ്ട് എന്നും മന്ത്രി വ്യക്തമാക്കി.6 ലക്ഷം രൂപയ്ക്ക് ആന്‍ജിയോപ്ലാസ്റ്റി സര്‍ജറി ചെയ്യുന്നുവെന്ന് സ്വകാര്യ ആശുപത്രികള്‍ പരസ്യം വെക്കുമായിരുന്നു. ഇന്നത് ഒന്നര ലക്ഷവും രണ്ട് ലക്ഷവുമായി കുറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലെ കാത്ത് ലാബ് സൗകര്യമുപയോഗിച്ച് ഇന്ന് സൗജന്യമായി ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നതുകൊണ്ടാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.യുഡിഎഫ് കാലത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ രോഗി മരിച്ചു. ഇന്ന് കോട്ടയത്ത് ഉള്‍പ്പെടെ സൗജന്യമായി കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തുന്നുവെന്നും മന്ത്രി വീണാ ജോര്‍ജ്ജ് വ്യക്തമാക്കി .അമീബിക് മസ്തിഷ്കജ്വരത്തിന്റെ കാരണം കണ്ടുപിടിക്കാൻ എല്ലാ ജില്ലകളിലും കഴിയും.
അമീബയാണ് കാരണമെങ്കിൽ അതിനുള്ള ആരംഭിക്കാം. എന്നാൽ ഏത് അമീബയാണ് എന്ന് കണ്ടെത്താനുള്ള ലാബുകൾ രാജ്യത്ത് രണ്ടിടത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചണ്ഡീഗഡും പോണ്ടിച്ചേരിയും. എന്നാൽ ഇന്ന് കേരളത്തിൽ അത് പരിശോധിക്കാനുള്ള സംവിധാനം ഉണ്ട്. അമീബിക് രോഗബാധയെ ഏകാരോഗ്യത്തിൽ ഉൾപ്പെടുത്തി ആക്ഷൻ പ്ലാൻ രൂപീകരിച്ച ലോകത്തെ ഏക സ്ഥലം കേരളമാണ് എന്നും മന്ത്രി വീണ വ്യക്തമാക്കി.

