തിരുവന്തപുരത്തും,കൊല്ലത്തുമുണ്ടായ തീപിടിത്തം അന്വേഷിക്കുമെന്ന് മന്ത്രി വീണാജോര്‍ജ്.കൃത്യമായ ജാഗ്രത പാലിച്ചിട്ടുണ്ട്.എങ്ങനെ സംഭവിച്ചു എന്ന് പരിശോധിക്കണം.
സെപ്പറേറ്റഡ് സാധനങ്ങള്‍ അങ്ങനെതന്നെ സൂക്ഷിച്ചുട്ടുണ്ടെന്നു ഉറപ്പുവരുത്തണമെന്ന് മന്ത്രി വീണ അഭിപ്രായപ്പെട്ടു. ഒരു കോടി 22 ലക്ഷത്തിന്‍റെ നഷ്ടമാണ് കണക്കാക്കുന്നത്.പുറത്തു നിന്നുള്ള സേഫ്റ്റി ോഓഡിറ്റ് കൂടി നടത്തും. കൊല്ലത്ത് ഒരുപാട്മരുന്നുകള്‍ നഷ്ടം സംഭവിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് അങ്ങനെ കാണുന്നില്ല സമയോചിതമായ ഇടപെടല്‍ അഗ്നിശമന സേന നടത്തി.രഞ്ജിത്തിന്റെ മരണം ദുഃഖകരമാണ്.ആശുപത്രിയുടെ പ്രവര്‍ത്തനത്തെയും മരുന്ന് വിതരണത്തെയും ഒരു തരത്തിലും ബാധിക്കില്ലെന്നും വീണാ ജോര്‍ജ് പറഞ്ഞു.
കേരളത്തിലെ ആരോഗ്യരംഗം ദിനംപ്രതി മെച്ചപ്പെട്ടുവരികയാണ്. ഒരു ഹെല്‍ത്ത് ഹബ്ബായി കേരളത്തെ മാറ്റണം.തീപിടിത്തതില്‍ അട്ടിമറി ഉണ്ടായോ എന്ന് പരിശോധിക്കും. കെമിക്കല്‍,ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ വന്നശേഷം കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
English Summary:
Minister Veena George will investigate the fires in Thiruvananthapuram and Kollam
You may also like this video: