Site icon Janayugom Online

പാതിരാത്രി ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തി ആരോഗ്യമന്ത്രി, വീഡിയോ

minister

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രാത്രി പത്തരയ്ക്ക് ശേഷമാണ് മന്ത്രി ആശുപത്രി സന്ദര്‍ശിച്ചത്. ആശുപത്രിയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനാണ് മിന്നല്‍ പരിശോധന നടത്തിയത്. മന്ത്രി തന്നെയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

 

തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ മുന്നറിയിപ്പുകൾ നൽകാതെ ഇന്നലെ രാത്രി 10. 30 യ്ക്ക് ശേഷം സന്ദർശനം നടത്തി. ആദ്യം കാഷ്വാലിറ്റിയിലാണ് എത്തിയത്. ഒബ്സർവേഷൻ റൂമുകൾ, വാർഡുകൾ എന്നിവ സന്ദർശിച്ചു. ജനങ്ങളുമായി ആശയവിനിമയം നടത്തി. മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരുമായി ആശയ വിനിമയം നടത്തി. മൂന്ന് മണിക്കൂറോളം മെഡിക്കൽ കോളേജിൽ ചെലവഴിച്ചു.

 

Eng­lish Sum­ma­ry: Min­is­ter vis­its Med­ical college

 

You may like this video also

Exit mobile version