ആഗോള അയ്യപ്പസംഗമത്തില്‍ എന്‍എസ്എസ് കൃത്യമായി അഭിപ്രായം പറയുകയും , രേഖപ്പെടുത്തുകയും പിന്തുണയ്ക്കുകയും ചെയ്തെന്ന് ദേവസ്വത്തിന്റെ ചുമതല കൂടി വഹിക്കുന്ന മന്ത്രി വിഎന്‍ വാസവന്‍ അഭിപ്രായപ്പെട്ടു, എന്‍എസ് എസ് ഒരിക്കലും സര്‍ക്കാരിനെ എതിര്‍ത്തിട്ടില്ല, ചില കാര്യങ്ങള്‍ വരുമ്പോള്‍ അഭിപ്രായം പറയും വിമര്‍ശനങ്ങളും ഉയര്‍ത്തും.
പ്രശ്നാധിഷ്ഠിതമായി കാര്യങ്ങള്‍ പറയുന്ന നിലപാടാണ് എന്‍എസ്എസിന്റേതെന്നും വാസവന്‍ അഭിപ്രായപ്പെട്ടു.എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ നേരത്തെ തന്നെ അയ്യപ്പസംഗമത്തിന് പിന്തുണ അറിയിച്ചിരുന്നു. സംഗമത്തിന് എന്‍എസ്എസിന്റെ പ്രതിനിധിയെ അയക്കുകയും ചെയ്തിരുന്നു,യുഡിഎഫിനേയും, ബിജെപിയ്ക്കും എതിരെ എന്‍എസ്എസ് ഉയര്‍ത്തിയത് സൃഷ്ടിപരമായ വിമര്‍ശനമാണ്, അദ്ദേഹത്തിന്റെ പ്രതികരണം സദുദ്ദേശപരമാണെന്നും വാസവന്‍ പറഞു. അയ്യപ്പസംഗമത്തില്‍ എന്‍എസ്എസിന്റെ പ്രതിനിധ അവതരിപ്പിച്ചതും ശരിയായ നിലപാടാണെന്നും മന്ത്രി വാസവന്‍ പറഞ്ഞു

