Site iconSite icon Janayugom Online

വിഴിഞ്ഞം ട്രയല്‍റണ്‍ ഉദ്ഘാടനവേളയില്‍ പാല നാരായണന്‍ നായരുടെ കവിതയുമായി മന്ത്രി

കേരളത്തിന്റെ വികസന അധ്യായത്തിലെ പുതിയ ഏട് കുറിക്കുന്ന വിഴിഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനവേളയില്‍ കേരളം വളരുന്നു പശ്ചിമഘട്ടങ്ങശളെ കേറിയും, കടന്ന് അന്യമാം ദേശങ്ങളില്‍ എന്ന മഹാകവി പാലാ നാരായണന്‍ നയരുടെ കവതിയിലെ ഈരടികള്‍ ചൊല്ലിയാണ് കവിതയെ ഇഷ്ടപ്പെടുന്ന സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ തന്റെ പ്രസംഗം ആരംഭിച്ചത്. 

മഹാകവിയുടെ ആ കാവ്യഭാവന അര്‍ത്ഥപൂര്‍ണമാകുന്ന നിമിഷങ്ങള്‍ക്കാണ് നാം സാക്ഷ്യം വഹിക്കുന്നതെന്നും, നാടിന്റെ വികസന ചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടുന്ന പദ്ധതിയാണ് വിഴിഞ്ഞം പദ്ധതിയെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി അഭിപ്രായപ്പെട്ടു. ലോകമെമ്പാടുമുള്ള മലയാളില്‍ ഏറെ അഭിമാനത്തോടെയാണ് ഈ നിമിഷത്തെ നോക്കി കാണുന്നതെന്നും മന്ത്രി പറഞ്ഞു.

ആദ്യ കണ്ടെയ്നർ മദർഷിപ് ഇന്നലെയാണ് വിഴിഞ്ഞത്ത് എത്തിയത്. ലോകത്തെ രണ്ടാമത്തെ വലിയ ഷിപ്പിങ് കമ്പനിയായ മേസ്ക്കിന്റെ ഉടമസ്ഥതയിലുള്ള ‘സാൻ ഫെർണാണ്ടോ മദർഷിപ്പാണ് തുറമുഖത്തെത്തിയത്. രാജ്യത്തെ ഏറ്റവും ആഴമേറിയ ട്രാൻസ്ഷിപ്മെന്റ് (ചരക്കുമാറ്റം) തുറമുഖം സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിലേക്കു വഴി തുറക്കുമെന്നാണ് പ്രതീക്ഷ. 2000 കണ്ടെയ്നറുകൾ വിഴിഞ്ഞത്തിറക്കി .

നാളെത്തന്നെ ഫീഡർ കപ്പലുകൾ എത്തുന്നതോടെ ട്രാൻസ്ഷിപ്മെന്റിനും തുടക്കമാകും. കേരളത്തിന്റെ വികസനപ്രതീക്ഷയായി തുറമുഖത്ത് 3 മാസത്തോളം നീളുന്ന ട്രയൽ റണ്ണിൽ തുടർച്ചയായി മദർഷിപ്പുകൾ എത്തും. കമ്മിഷൻ ചെയ്യുന്നത് ഒക്ടോബറിലാണെങ്കിലും ആദ്യ കണ്ടെയ്നർ ഷിപ്പിന്റെ വരവോടെ വരുമാനം ലഭിച്ചു തുടങ്ങും.

Eng­lish Summary:
Min­is­ter VN Vasa­van with Pala Narayanan Nair’s poem at the tri­al run inau­gu­ra­tion of Vizhin­jam Port

You may also like this video:

Exit mobile version