Site iconSite icon Janayugom Online

യാത്രക്കാരനായി മന്ത്രിയുടെ ഫോണ്‍; മറുപടി നല്‍കാതെ ജീവനക്കാര്‍, ഒമ്പത് കണ്ടക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം

കെഎസ്ആർടിസിയുടെ ഓപ്പറേഷൻ കൺട്രോൾ റൂമിലേക്ക് യാത്രക്കാരനായി പരാതി പറയാൻ വിളിച്ച ഗതാഗത മന്ത്രിക്ക് മറുപടി നൽകാതെ ജീവനക്കാർ. തിങ്കളാഴ്ച വൈകിട്ടാണ് ചീഫ് ഓഫീസിലെ കൺട്രോൾ റൂമിലേക്ക് മന്ത്രി കെ ബി ഗണേഷ്കുമാർ ഫോൺ ചെയ്തത്. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനും നിരുത്തരവാദപരമായി പെരുമാറിയതിനും ഓഫീസിലുണ്ടായിരുന്ന ഒമ്പത് ജീവനക്കാരെയും സ്ഥലം മാറ്റാൻ സിഎംഡിയോട് നിർദേശിക്കുകയും ചെയ്തു. 

വനിതകൾ ഉൾപ്പെടെയുള്ളവരെയാണ് മാതൃഡിപ്പോകളിലേക്ക് സ്ഥലം മാറ്റിയത്. ഇവർ എല്ലാവരും കണ്ടക്ടർ തസ്തികയിലുള്ളവരാണ്. 9188619380 എന്ന നമ്പറിലേക്ക് പരാതി അയക്കാനുള്ള സംവിധാനം പ്രവർത്തിപ്പിച്ചില്ലെന്നും ആക്ഷേപമുണ്ട്. മൂന്ന് ഷിഫ്റ്റുകളാണ് കൺട്രോൾ റൂമിലുള്ളത്. ഇതിൽ 12 ജീവനക്കാരാണ് ജോലി ചെയ്യുന്നത്.

Exit mobile version