റേഷൻ കടകളിൽ ഭക്ഷ്യധാന്യങ്ങൾക്ക് ക്ഷാമമാണെന്ന പ്രചാരണം വസ്തുതാപരമല്ലെന്ന് വ്യക്തമാക്കി ഭക്ഷ്യമന്ത്രി അഡ്വ. ജി ആർ അനിൽ. നെടുമങ്ങാട് റേഷൻ ഡിപ്പോ ഗോഡൗണിലും സപ്ലൈകോ പീപ്പിൾസ് ബസാറിലും മന്ത്രി മിന്നൽ പരിശോധന നടത്തി.
വൻപയർ, ജീരകം, സബ്സിഡി ഇനത്തിലുള്ള മുളക് എന്നിവ ഒഴിച്ചാൽ ബാക്കി ഇനങ്ങൾ എല്ലാം നിലവിൽ ലഭ്യമാണ്. വടക്കേ ഇന്ത്യയിലെ മഴയും മറ്റു പല കാരണങ്ങളും കൊണ്ടാണ് ചുരുക്കം ചില ഇനങ്ങൾ ടെന്റർ നടപടി പൂർത്തിയായിട്ടും വരാൻ താമസിക്കുന്നത്. ഈ സാധനങ്ങൾ ഗോഡൗണുകളിൽ എത്തുന്ന മുറയ്ക്ക് കാലതാമസം കൂടാതെ എത്രയും പെട്ടെന്ന് വിതരണം നടത്തണമെന്ന് മന്ത്രി ബന്ധപ്പെട്ട ഡിപ്പോ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലയിലെ മറ്റു ഡിപ്പോകളും ഉടൻ സന്ദർശിച്ച് ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുമെന്നും മന്ത്രി ജി ആർ അനിൽ വിശദമാക്കി.
English Sammury: Minister’s Sudden Inspection at Nedumangad Supplyco Centers