Site icon Janayugom Online

എഞ്ചിനീയറിംഗ് ചോദ്യപേപ്പറില്‍ ‘മിന്നല്‍ മുരളി’

നാട്ടിലെങ്ങും താരമായ മിന്നല്‍ മുരളി ഇപ്പോള്‍ കയറിക്കൂടിയിരിക്കുന്നത് എഞ്ചിനീയറിംഗ് കോളേജിലെ പരീക്ഷ ചോദ്യ പേപ്പറിലാണ്. കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിന്റെ മൂന്നാം സെമസ്റ്റര്‍ പരീക്ഷ പേപ്പറിലാണ് മിന്നല്‍ മുരളിയും കുറുക്കന്‍മൂലയും ഒക്കെ പറയുന്നത്. ”ദേശം, കണ്ണാടിക്കല്‍, കുറുക്കന്‍മൂല എല്ലാം ഉണ്ട് ” എന്ന് കുറിച്ചുകൊണ്ടാണ് ബേസില്‍ ജോസഫ് ചോദ്യ പേപ്പര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. മിന്നല്‍ മുരളി വെള്ളം തിളപ്പിക്കുമ്പോള്‍ ജോസ്‌മോന്‍ 100 ഡിഗ്രി സെല്‍ഷ്യസിന് താഴെ വെള്ളം തിളപ്പിക്കാന്‍ കഴിയുമോ എന്ന് ചോദിക്കുന്നതും തുടര്‍ന്നുള്ള തര്‍ക്കവുമൊക്കെയാണ് ചോദ്യം. രണ്ടു ഭാഗങ്ങളായാണ് ചോദ്യങ്ങള്‍ ഉള്ളത്. ഇതില്‍ പാര്‍ട്ട് എയിലും ബിയിലും മിന്നല്‍ മുരളിയും കുറുക്കന്‍മൂലയും ഷിബുവും ഒക്കെയാണ് താരങ്ങള്‍. ചോദ്യപേപ്പര്‍ കണ്ടതിനു പിന്നാലെ വരുന്ന പ്രതികരണങ്ങളും രസകരമാണ്. പലരും ചോദ്യ പേപ്പര്‍ തയ്യാറാക്കിയ പ്രൊഫസറിന്റെ ബുദ്ധിയെ അഭിനന്ദിച്ചു, ”ചോദ്യ പേപ്പര്‍ തയ്യാറാക്കിയ സാറിനെ മിന്നല്‍-2 ന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആക്കാം”, ”പ്രൊഫസറിനു കയ്യടി”, ”ഇതിന്റെ ഉത്തരം എല്ലാം ഡയറക്ടര്‍ സാര്‍ പറയണം” എന്നിങ്ങനെയാണ് നിറയുന്ന പ്രതികരണങ്ങള്‍.

Eng­lish Sum­ma­ry : ‘Min­nal Murali’ in Engi­neer­ing Ques­tion Paper

you may also like this video

Exit mobile version