Site iconSite icon Janayugom Online

പിറന്നാൾ ആഘോഷത്തിനിടെ 15കാരനെ ഇരുമ്പ് വടികൊണ്ട് അടിച്ചുകൊന്നു: ഒരാള്‍ അറസ്റ്റില്‍

പിറന്നാൾ ആഘോഷത്തിനിടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഇരുമ്പ് വടികൊണ്ട് അടിച്ചുകൊന്ന സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ മദൻപൂർ ഖാദർ ഏരിയയിലാണ് സംഭവം. സരിതാ വിഹാര്‍ നിവാസിയായ ഫൈസാൻ അലിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 18കാരനായ മോനു എന്നയാളെ അറസ്റ്റ് ചെയ്തു.

പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്. ബോധരഹിതനാകും വരെ അലിയെ പ്രതി മര്‍ദ്ദിക്കുകയും, തുടര്‍ന്ന് സരിതാ വിഹാറിന് സമീപം ഉപേക്ഷിക്കുകയുമായിരുന്നു. പൊലീസെത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ഫൈസാൻ അലി ആശുപത്രിയില്‍വച്ച് മരിക്കുകയായിരുന്നു.

അറസ്റ്റിലായ മോനു രാജസ്ഥാനി ക്യാമ്പിലെ താമസക്കാരനാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറ‍ഞ്ഞു.

Eng­lish Sum­ma­ry: Minor beat­en to death at birth­day par­ty in Del­hi, accused arrested
You may also like this video

Exit mobile version