Site icon Janayugom Online

പതിനേഴുകാരിയെ പീഡീപ്പിച്ച ബിജെപി ജില്ലാനേതാവ് അറസ്റ്റില്‍

ഹരിയാന സ്വദേശിയായ 17 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മധ്യപ്രദേശിലെ ബിജെപി, ജെഡിയു നേതാക്കളടക്കം ആറു പേരെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ബിജെപി ഡിന്‍ഡോറി ജില്ലാ ഭാരവാഹി മനീഷ് നായക്, ജെഡിയു ജില്ലാ പ്രസിഡന്റ് ദിനേശ് അവദിയ, പെട്രോള്‍ പമ്പ് ഉടമയായ അമിത് സോണി, രണ്ട് സ്ത്രീകള്‍ എന്നവരെയാണ് പിടിയിലായത്.

പല്‍വാലില്‍നിന്നുള്ള പെണ്‍കുട്ടിയെ സ്ത്രീകളുടെ സഹായത്തോടെ ഹോട്ടലുകളില്‍ എത്തിച്ചായിരുന്നു പീഡനെം . കഴിഞ്ഞമാസമാണ് പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാണാതായത്. മനീഷ് നായകിനെ ബിജെപിയില്‍നിന്നും ദിനേശ് അവദിയയെ ജെഡിയുവില്‍നിന്നും സസ്പെന്‍ഡ് ചെയ്തു.
eng­lish summary;minor Gang raped in bhopal
you may also like this video;

Exit mobile version