Site icon Janayugom Online

വണ്ടിപ്പെരിയാറിൽ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി; അയല്‍വാസി കസ്റ്റഡിയില്‍

ഇടുക്കി വണ്ടിപ്പെരിയാറിൽ എട്ട് വയസ്സുകാരി പീഡനത്തിന് ഇരയായതായി പരാതി. ആസ്സാം സ്വദേശികളായ അതിഥി തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായതായത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാതാപിതാക്കള്‍ സമീപത്തെ ലയത്തില്‍ താമസിക്കുന്നവരെ കാണാന്‍ പോയപ്പോഴാണ് പീഢിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കുട്ടിയെ ഉറക്കി കിടത്തിയ ശേഷം മാതാപിതാക്കൾ സമീപത്തെ ലയത്തിൽ താമസിക്കുന്ന ആസ്സാം സ്വദേശികളായ കുടുംബത്തെ കാണാൻ പോയിരുന്നു. ഈ സമയം കുട്ടിയുടെ അടുത്തെത്തിയ അന്തോണിരാജ് പീഡിപ്പിച്ചെന്നാണ് കുട്ടി മാതാപിതാക്കളോട് പറഞ്ഞത്.കുട്ടിയെ മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനക്ക് വിധേയയാക്കും. പൊലീസ് കസ്റ്റഡിയിലുള്ള അന്തോണിരാജിനെ ചോദ്യം ചെയ്യുകയാണ്.

Eng­lish sum­ma­ry: Minor Girl raped in Vandiperiyar.
You may also like this video:

Exit mobile version