ചുരാചന്ദ്പൂർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച തൻലോൺ സബ് ഡിവിഷനിലെ വനത്തിൽ വിറക് ശേഖരിക്കാൻ പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് നടത്തിയ തിരച്ചിലിലാണ് കീറിയ വസ്ത്രങ്ങളും മുറിവേറ്റ പാടുകളും ഉള്ള മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിൽ, പ്രതിയായ ഇരുപത്തൊന്നുകാരനെ ഖോകെൻ ഗ്രാമത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇയാൾ ഫെർസ് ജില്ല സ്വദേശിയാണ്.
മണിപ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

