Site iconSite icon Janayugom Online

മോഡിയെ വിമര്‍ശിച്ച ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവ് അറസ്റ്റില്‍

minorityminority

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ വിദ്വേഷ പ്രസംഗത്തെ വിമര്‍ശിച്ച ബിക്കാനീര്‍ ബിജെപി മുന്‍ ന്യൂനപക്ഷ സെല്‍ ചെയര്‍മാന്‍ അറസ്റ്റില്‍. സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റത്തിനാണ് ഉസ്മാന്‍ ഗനിയെ അറസ്റ്റ് ചെയ്തത്.

പ്രധാനമന്ത്രിയുടെ പ്രസംഗത്തെ വിമര്‍ശിച്ചു എന്ന കാരണത്താല്‍ ഉസ്മാന്‍ ഗനിയെ ബിജെപിയില്‍ നിന്ന് പുറത്താക്കിയിരുന്നു. മോഡിക്കെതിരായ വിമര്‍ശനത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് നടപടി. ഈ സംഭവത്തിന് പിന്നാലെയാണിപ്പോള്‍ അറസ്റ്റ്.

മുസ്ലിം എന്ന നിലയില്‍ മോഡിയുടെ പ്രസംഗത്തില്‍ നിരാശയുണ്ടെന്നാണ് ഒരു ചാനലിനോടണ് ഗനി പറഞ്ഞത്. ബിജെപിക്ക് വോട്ട് ചെയ്യാനാവശ്യപ്പെട്ട് മുസ്ലിം വോട്ടര്‍മാരെ കാണുമ്പോള്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന അവര്‍ ചോദ്യം ചെയ്യുമെന്നും പറയാന്‍ മറുപടിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. രാജസ്ഥാനില്‍ ബിജെപിയിലെ ന്യൂനപക്ഷത്തിന്റെ ശബ്ദമായിരുന്ന ഗനി ന്യൂനപക്ഷ മോര്‍ച്ചയുടെ ബിക്കാനീര്‍ ജില്ലാ പ്രസിഡന്റായിരുന്നു. 

Eng­lish Sum­ma­ry: Minor­i­ty Mor­cha leader arrest­ed for crit­i­ciz­ing Modi

You may also like this video

Exit mobile version