2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. 49 കിലോ ഭാരോദ്വഹനത്തില്‍ ഗെയിംസ് റെക്കോര്‍ഡോടെ മീരാഭായ് ചാനുവാണ് സ്വര്‍ണം നേടിയത്. ആകെ 201 കിലോ ഭാരമാണ് ചാനു ഉയര്‍ത്തിയത്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മീരാഭായ് ചാനുവിന്റെ ഹാട്രിക് മെഡല്‍ നേട്ടമാണിത്. 2014 ഗെയിംസില്‍ വെള്ളിയും 2018ല്‍ സ്വര്‍ണവും ചാനു നേടിയിരുന്നു.ടോക്കിയോ ഒളിംപിക്‌സിലും താരം ഇതേ ഇനത്തില്‍ വെള്ളി മെഡലും നേടിയിട്ടുണ്ട്. 2022
കോമണ്‍വെല്‍ത്തില്‍ ഇന്ത്യയുടെ മൂന്നാം മെഡല്‍ നേട്ടമാണിത്.
English Summary: Mirabai Chanu wins first gold for India in 2022 Commonwealth Games
You may like this video also