Site iconSite icon Janayugom Online

വാഹന പരിശോധനയ്ക്കിടെ മോശമായ പെരുമാറ്റം: വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ പരാതി

MVDMVD

ഇരുചക്രവാഹന യാത്രക്കാരനോട് മോശമായി പെരു­മാറിയ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ ഗതാഗത മന്ത്രിക്കും, വകുപ്പു മേധാവിക്കും പരാതി നല്‍കി. പാലക്കാട്-മലമ്പുഴ നൂറടി റോഡില്‍ രാവിലെ 11 മണിയോടെയാണ് സംഭവം. സ്കൂട്ടര്‍ യാത്രികനായ മുതിര്‍ന്ന പൗരന്‍ സഞ്ചരിച്ച ഇരു ചക്ര വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ഇളകി വീണിരുന്നു. ഇതറിയാ­തെയെത്തിയ വ്യക്തിയ്ക്ക് 5,000 രൂപയാണ് ഫൈനായി എഴുതി­ക്കൊ­ടുത്തതെന്നാണ് പരാതി. സംഭവം ചോദ്യം ചെയ്തയാളിനോട് നിന്റെ വാഹനം ഇനി എതിലേ പോയാലും പെനാല്‍റ്റി വീട്ടി­ലെത്തുമെന്ന് പറഞ്ഞ് വിജിലന്‍സ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി. 

പുതിയ തലമുറയിലെ യുവാക്കളെ ഭയപ്പെട്ട് ഇവരുടെ ഇരുചക്ര വാഹനം പരിശോധിക്കന്‍ ഇദ്ദേഹം തയ്യാറാകുന്നില്ലെന്നും മുതിര്‍ന്ന പൗരന്മാരെയും സ്ത്രീകളെയുമാണ് പിടികൂടുന്നതെന്നും പരാതിയില്‍ പറയുന്നു. സ്ത്രീകള്‍ക്ക് ഉപദേശം നല്‍കി 100‑മുതല്‍ 200 രൂപവരെ പെനാല്‍റ്റി നല്‍കുമ്പോള്‍ മുതിര്‍ന്നവര്‍ക്ക് 3000 മുതല്‍ 6,000 വരെ പിഴ ചുമത്തുന്നവെന്നുമാണ് പരാതി.

Eng­lish Sum­ma­ry: Mis­be­hav­ior dur­ing vehi­cle inspec­tion: Com­plaint against vehi­cle inspector

You may also like this video

Exit mobile version