Site iconSite icon Janayugom Online

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍: ബാബാ രാംദേവിന്റെ പതഞ്ജലിയ്ക്കെതിരെ സുപ്രീം കോടതി സമൻസ്

ramdevramdev

യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ആയുർവ്വേദിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പരസ്യങ്ങള്‍ തെറ്റിദ്ധാരണ ഉയര്‍ത്തുവെന്ന നോട്ടീസിന് മറുപടി നല്‍കാത്തതിനെതിരെ രാംദേവിന് കോടതിയലക്ഷ്യം കാട്ടി സുപ്രീംകോടതി സമൻസ് അയച്ചു. ജസ്റ്റിസുമാരായ ഹിമ കോലി, അഹ്‌സനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചാണ് പതഞ്ജലി മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണനും ബാബാ രാംദേവിനും സമൻസ് അയച്ചത്. നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

പതഞ്ജലിയുടെ ഉൽപ്പന്നങ്ങളെക്കുറിച്ചും അവയുടെ ഔഷധഗുണം അവകാശപ്പെടുന്ന പ്രസ്താവനകളെക്കുറിച്ചും കോടതിയിൽ നൽകിയ ഉറപ്പ് പ്രഥമദൃഷ്ട്യാ ലംഘിച്ചതിന് കഴിഞ്ഞ മാസം സുപ്രീം കോടതി പതഞ്ജലിയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഡ്രഗ്‌സ് ആൻഡ് റെമഡീസ് ആക്ടിലെ സെക്ഷൻ 3, 4 എന്നിവയുടെ ലംഘനമാണ് രാംദേവും ബാലകൃഷ്ണയും പ്രഥമദൃഷ്ട്യാ കാണുന്നതെന്ന് ഉത്തരവിൽ പറയുന്നു.

പതഞ്ജലിക്കും ബാലകൃഷ്‌ണയ്ക്കും എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് കോടതി നോട്ടീസ് അയച്ചിരുന്നു. അതേസമയം പതഞ്ജലി ഗ്രൂപ്പില്‍നിന്ന് പ്രതികരണമുണ്ടായില്ലെന്നും സുപ്രീം കോടതി വിമര്‍ശിച്ചു.

Eng­lish Sum­ma­ry: Mis­lead­ing ads: Supreme Court sum­mons against Baba Ramde­v’s Patanjali

You may also like this video

Exit mobile version