പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ ബംഗാളിലെ ബിജെപി നേതാവും സ്ഥാനാർത്ഥിയുമായ അഭിജിത്ത് ഗംഗോപാധ്യായക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രചാരണ വിലക്കേര്‍പ്പെടുത്തി. ഇന്നലെ വൈകുന്നേരം 5 മണി മുതൽ 24 മണിക്കൂർ നേരത്തേക്കാണ് പ്രചാരണ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ഹാൽദിയയിൽ മേയ് 15 നാണ് അഭിജിത്ത് ഗംഗോപാധ്യയായ വിവാദ പരാമർശം നടത്തിയത്. ബിജെപിയുടെ സന്ദേശഖാലി സ്ഥാനാർത്ഥി രേഖാ പാത്രയെ 2000 രൂപയ്ക്ക് വിലക്കെടുത്തതായി തൃണമൂൽ പറയുന്നു. എന്താണ് മമതയുടെ വില. പത്ത് ലക്ഷമാണോ?. ഇതായിരുന്നു അഭിജിത്ത് ഗംഗോപാധ്യയുടെ പരാമർശം. തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. തുടര്‍ന്ന് കമ്മിഷന്‍ വിശദീകരണം തേടിയിരുന്നു.
അഭിജിത്ത് ഗംഗോപാധ്യായ തരംതാണ പരാമർശമാണ് നടത്തിയതെന്നും ബംഗാളിന്റെ പാരമ്പര്യത്തിന് കളങ്കം സൃഷ്ടിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ ചൂണ്ടിക്കാട്ടി. പ്രസ്താവനകളിൽ ജാഗ്രത പുലർത്തണമെന്നും കമ്മിഷൻ താക്കീത് നൽകി. കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന ഗംഗോപാധ്യായ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി പദവി രാജിവയ്ക്കുകയായിരുന്നു. ആറാം ഘട്ടത്തിൽ, ശനിയാഴ്ചയാണ് താംലുക്ക് മണ്ഡലത്തിലെ വോട്ടെടുപ്പ്.
English Summary:Misogynist remark: BJP candidate banned from campaigning
You may also like this video