മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടറായി മോഡലും നടിയും സംരംഭകയുമായ അർച്ചന രവി ചുമതലയേറ്റെടുത്തു. മൂന്ന് വർഷത്തേക്കാണ് നിയമനം. നിരവധി സൗന്ദര്യ മത്സരങ്ങളിൽ ടൈറ്റിൽ വിന്നറും ടോപ്പ് ഫൈനലിസ്റ്റുമായിട്ടുള്ള അർച്ചന കഴിഞ്ഞ നാല് വർഷമായി മോഡലിങ് രംഗത്ത് പ്രവർത്തിക്കുന്ന ഇരുന്നൂറോളം യുവതികൾക്ക് പരിശീലനവും നൽകുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വനിതകളുടെ പ്രതിഭയും സൗദര്യം മാറ്റുരയ്ക്കുന്ന മിസ് സൗത്ത് ഇന്ത്യ മത്സരം ഒക്ടോബറിൽ നടക്കും. ബെംഗളൂരുവിലാണ് ഗ്രാൻഡ് ഫിനാലെ നടക്കുക. ഗ്രൂമിങ് സെഷൻ സെപ്തംബറിൽ കൊച്ചിയിൽ നടക്കും.18 വയസിനു മുകളിൽ പ്രായമുള്ള ദക്ഷിണേന്ത്യൻ യുവതികൾക്ക് പങ്കെടുക്കാമെന്ന് അർച്ചന രവി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മിസ് സൗത്ത് ഇന്ത്യ; അർച്ചന രവി ഡയറക്ടർ

