Site iconSite icon Janayugom Online

ആശങ്ക ഒഴിയുന്നില്ല: കാണാതായ 14 വയസുകാരനെ കണ്ടെത്തി; പിന്നാലെ കണ്ണൂരിൽ 13 കാരിയെ കാണാതായി, വീഡിയോ

girlgirl

തളിപ്പറമ്പിൽ നിന്ന് കാണാതായ 14 കാരനെ കണ്ടെത്തിയെന്ന വാർത്ത നൽകിയ ആശ്വാസത്തിന് നിമഷങ്ങളുടെ ആയുസ് മാത്രം. പിന്നാലെ ആശങ്ക വർദ്ധിപ്പിച്ച് പയ്യന്നൂരിൽ 13കാരിയെ കാണാനില്ലെന്ന് പരാതി. 14 വയസുകാരൻ ആര്യനെയാണ് കഴിഞ്ഞ ദിവസം കാണാതായത്. കുട്ടിയെ ഇന്നലെ
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. കുട്ടി സ്വയം കോഴിക്കേടെത്തിയെന്നാണ് ലഭിക്കുന്ന വിവരം.
സ്കൂളിൽ നിന്നുമുണ്ടായ മാനസിക ബുദ്ധിമുട്ടാണ് കുട്ടി നാടുവിടാൻ കാരണമെന്നാണ് സൂചന. സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് ആര്യനെ കാണാതാവുന്നത്. 

കാണാതാവുമ്പോൾ സ്കൂൾ യൂണിഫോം ആയിരുന്നു വേഷം. കയ്യിൽ സ്കൂൾ ബാഗും ഉണ്ടായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബക്കളത്തെ ജ്യൂസ് കടയിൽ ആര്യൻ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ആര്യനെ കണ്ടെത്തിയെന്ന വിവരം വന്നതിന് പിന്നാലെയാണ് പയ്യന്നൂരിൽ 13 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി വന്നത്. കന്നഡ ദമ്പതികളുടെ മകളെയാണ് കാണാതായത്. കുട്ടിയെ ഒരാൾ സ്കൂട്ടറിൽ കൊണ്ടുപോകുന്ന ദൃശ്യം പോലീസിന് ലഭിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കുട്ടിയെ കാണാതായത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നുവെന്ന് രക്ഷിതാക്കൾ അറിയിച്ചു.രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് ബന്ധുവായ ഒരാൾ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോകുന്നത് കണ്ടെത്തിയത്. മീൻ പിടിത്തത്തിനായി കണ്ണൂരിൽ എത്തിയവരാണ് കുടുംബം. സിസിടിവി ദൃശ്യങ്ങളും ഇയാളുടെ ഫോൺ നമ്പറും ഉപയോ​ഗിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version