Site iconSite icon Janayugom Online

കാണാതായ നടിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍; കുറ്റസമ്മതം നടത്തി ഭര്‍ത്താവ് ‚ഞെട്ടലോടെ ആരാധകര്‍

ഏതാനും ദിവസം മുന്‍പ് കാണാതായ ബംഗ്ലാദേശി നടി റൈമ ഇസ്ലാം ഷിമുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ധാക്കയ്‌ക്ക് സമീപം ഹസ്രത്പൂര്‍ പാലത്തിന് അടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും റൈമയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.

റൈമയെ കാണാനില്ലെന്ന് ബന്ധുക്കള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പരാതി നല്‍കിയിരുന്നു. കേസില്‍ റൈമയുടെ ഭര്‍ത്താവ് ഷഖാവത്ത് അലി നോബല്‍ അറസ്റ്റിലായിരുന്നു. റൈമയെ കൊലപ്പെടുത്തിയത് ഇയാളാണെന്ന് സമ്മതിച്ചുവെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ പരിശോധനകള്‍ക്കായി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

1998ല്‍ ബര്‍ത്തമാന്‍ എന്ന ചിത്രത്തിലൂടെയാണ് റൈമയുടെ അരങ്ങേറ്റം. 25ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമകള്‍ക്ക് പുറമെ ധാരാളം ടെലിവിഷന്‍ പരിപാടികളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്.
eng­lish summary;Missing actress’ body left in sack
you may also like this video;

YouTube video player
Exit mobile version