Site icon Janayugom Online

ക്ഷാമത്തിനിടയിലും അലക്ഷ്യമായി വാക്സിൻ ഉപേക്ഷിച്ച് അധികൃതര്‍; ഒടുവില്‍ ഡോസുകള്‍ കണ്ടെത്തിയത് ബ്യൂട്ടി ക്ലിനിക്കില്‍ നിന്നും

കോവിഡിനെതിരെയുള്ള പ്രതിരോധ വാക്സിന്റെ ക്ഷാമം നേരിടുന്നതിനിടയിലും അലക്ഷ്യമായി വാക്സിൻ ഡോസുകൾ ഉപേക്ഷിച്ച് അധികൃതർ. ഏറെ നാളുകളായി വാക്സിൻ വയലുകൾ കാണാതായതായി പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്തുന്നതിനിടയിലാണ് വാക്സിൻ ഡോസുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. മഹാരാഷ്ട്രയിലെ പൂനെയിലുള്ള വാക്സിനേഷൻ സെൻട്രലിൽ നിന്നുമാണ് 40 വാക്സിൻ ഡോസുകൾ കാണാതാകുന്നത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ടിഎംസി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം രാവിലെ മുംബൈയിലെ കൗസയിലെ ഷാ ഹെയർ ട്രാൻസ്‌പ്ലാന്റ് ലേസർ, കോസ്മെറ്റിക് ക്ലിനിക്കിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വാക്സിൻ ഡോസുകൾ കണ്ടെത്തിയത്. ഈ വാക്സിൻ ഡോസുകള്‍ ഏത് ബാച്ചിൽ നിന്നുള്ളവയാണെന്നും ഇവ ഏത് വാക്സിനേഷൻ കേന്ദ്രത്തിൽ നിന്നാണ് നഷ്ടപ്പെട്ടതാണെന്നുമുള്ള അന്വേഷണം നടത്തുമെന്ന് മുതിർന്ന ടിഎംസി ഉദ്യോഗസ്ഥർ പറഞ്ഞു.

Eng­lish sum­ma­ry; ‘Miss­ing’ Covid vac­cine vials found at a hair trans­plant clin­ic in Mumbra

You may also like this video;

Exit mobile version