Site iconSite icon Janayugom Online

ശബരിമലയിലെ സ്വര്‍ണ പീഠം കാണാതായ സംഭവം ; ഗൂഡാലോചന നടന്നതായി സംശയിക്കുന്നു :മന്ത്രി വി എന്‍ വാസവന്‍

ശബരിമലയിലെ സ്വർണ പീഠം കാണാതായ സംഭവത്തില്‍ വലിയ ഗൂഢാലോചന ഉണ്ടായി എന്ന് സംശയിക്കുന്നതായി ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. വിവരമറിഞ്ഞ ദിവസം തന്നെ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് അന്വേഷിച്ചു. ഈ അന്വേഷണത്തിലാണ് പീഠം കണ്ടെത്തിയത്. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും കോടതി കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.

കോടതിയുടെ ഇടപെടല്‍ ഏറ്റവും സഹായകരമായി മാറി. സത്യം പുറത്തു കൊണ്ടുവരാനായി. ഏതെങ്കിലും തരത്തിലുള്ള അവതാരങ്ങള്‍ ഉണ്ടെങ്കില്‍ അവരെ അകറ്റിനിര്‍ത്തുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പഴയകാലത്തെ ഓര്‍മ വെച്ചാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇപ്പോള്‍ ശബരിമലയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്നും മന്ത്രി വി എൻ വാസവൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Exit mobile version